തിരുവനന്തപുരം:സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഞായറാഴ്ച പാളയം അയ്യങ്കാളി ഹാളിൽ നടക്കും. നാളെ രാവിലെ 10.30 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജുനാഥ് അധ്യക്ഷത വഹിക്കും. കമ്മീഷൻ അംഗം വി കെ ബീനാകുമാരി മുഖ്യപ്രഭാഷണം നടത്തും.’ തദ്ദേശ സ്വയം ഭരണ സർക്കാരുകളുടെ പങ്കും ഉത്തരവാദിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി എസ് എം വിജയാനന്ദ് പ്രഭാഷണം നടത്തും.Read More