തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളിൽ തുക കൈമാറാനാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദ്ദേശം നൽകിയത്. 2025 ജൂലൈ 13-നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ കുടുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 15-ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് ഓപ്പറേറ്റർ […]Read More
