Tags :IG P Vijayan

News

സസ്പെൻഷനിലായിരുന്ന ഐ ജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു

ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പി വിജയനെതിരായ വകുപ്പുതല അന്വേഷണം തുടരും. ഇതു സംബന്ധിച്ച മുഖ്യമന്ത്രി ഉത്തരവിറക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്നാരോപിച്ചാണ് പി വിജയനെ സസ്പെൻഡ് ചെയ്തത്.എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ വാർത്താ ചാനലിന് ചോർത്തിയെന്നായിരുന്നു ഐജിക്കെതിരായ ആരോപണം. കഴിഞ്ഞ മേയ് 18 നാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.വിജയനോട് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു ഈ നടപടി. കഴിഞ്ഞ […]Read More

Travancore Noble News