റാവൽപിണ്ടി: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി ശക്തമായ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. 2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിലാണ് അദ്ദേഹം. മുൻ പാക് പ്രധാനമന്ത്രി അഡിയാല ജയിലിൽ ‘കൊല്ലപ്പെട്ടു’ എന്ന് ബന്ധപ്പെട്ട സ്രോതസ്സുകളിൽ നിന്ന് വിവരം ലഭിച്ചതായി അഫ്ഗാൻ ടൈംസ് എന്ന എക്‌സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ട് അവകാശപ്പെട്ടതിനെ തുടർന്നാണ് ഈ അഭ്യൂഹങ്ങൾ വ്യാപിച്ചത്. എന്നാൽ, ഈ റിപ്പോർട്ട് സംബന്ധിച്ച് പാകിസ്താൻ സർക്കാരിൽ നിന്നോ ജയിൽ അധികൃതരിൽ നിന്നോ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. […]Read More
