വാഹനാപകടങ്ങളില്‍പ്പടുന്നവര്‍ക്ക് ആദ്യത്തെ മൂന്നുദിവസത്തെ സൗജന്യചികിത്സ ഉടനെ നടപ്പില്‍ വരുമെന്ന് കേന്ദ്ര റോഡ്ഗതാഗത ഹൈവേമന്ത്രാലയം. മോട്ടോര്‍ വാഹന നിയമങ്ങളിലെ പുതിയ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് 2024 മാര്‍ച്ചോടെ നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവെ മന്ത്രാലയം സെക്രട്ടറി അനുരാഗ്ജെയിന്‍ അറിയിച്ചു. അപകടം നടന്ന ഉടനെയുള്ള ആദ്യ ഒരുമണിക്കൂര്‍ പരിക്കറ്റര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്‍കണമെന്ന വ്യവസ്ഥയാണ് ഇതിലൂടെ നടപ്പാകുന്നത്.മോട്ടോര്‍ വാഹന ഭേദഗതിനിയമം162(1)ലാണ് ഇത് വ്യക്തമാക്കുന്നത്, ചികിത്സക്കുവേണ്ടി വരുന്ന ചിലവ് അതാത് സംസ്ഥാനങ്ങളിലെ ജനറല്‍ ഇന്‍ഷുറന്‍സ് […]Read More