Tags :JOB VACANCY

തൊഴിൽ വാർത്ത

കോർഡിനേറ്റർ കം ക്ലർക്ക് അഭിമുഖം

കേരള ഫോക്‌ലോർ അക്കാദമിയുടെ കോട്ടയം വെളളാവൂർ സബ്‌സെന്ററിൽ ദിവസവേതനാടിസ്ഥാനത്തിൽ കോർഡിനേറ്റർ കം ക്ലർക്ക് നിയമനത്തിന് ആഗസ്റ്റ് 30 രാവിലെ 11ന് അഭിമുഖം നടക്കും. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ കോട്ടയം വെള്ളാവൂർ സബ്‌സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.Read More

News തൊഴിൽ വാർത്ത

യൂണിയൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറുടെ 250 ഒഴിവ്

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ ആകാം. വെൽത്ത് മാനേജർ തസ്തികയിൽ 250 ഒഴിവ്. ഓഗസ്റ്റ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. എംഎംജിഎസ്–2 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. എംബിഎ/ എംഎംഎസ്/ പിജിഡിബിഎ/ പിജിഡിബിഎം/ പിജിപിഎം/ പിജിഡിഎം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.unionbankofindia.co.inRead More

News തൊഴിൽ വാർത്ത

മിനി ജോബ് ഫെയർ

മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ആഗസ്റ്റ് 23 ശനിയാഴ്ച 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ ‘മിനി ജോബ്‌ഫെയർ’ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ നിരവധി കമ്പനികളിൽ നിന്നായി 500ലധികം ഒഴിവുകളിലേക്ക് അർഹരായവരെ തിരഞ്ഞെടുക്കും. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളായ എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ്, മുത്തൂറ്റ് മൈക്രോഫിൻ, നിപ്പോൺ ടോയോട്ട, മരക്കാർ മോട്ടോർസ്, ലുലു ഗ്രൂപ്പ്, ഭാരതി എക്‌സാ ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ പങ്കെടുക്കും. സെയിൽസ്, മാർക്കറ്റിംഗ്, ഡെലിവറി, ഇലക്‌ട്രോണികസ്, അഡ്മിനിസ്‌ട്രേഷൻ എന്നീ മേഖലകളിൽ നിന്നാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ‌ചെയ്തിരിക്കുന്നത്. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി  പോസ്റ്റ് ഗ്രാജുവേഷൻ […]Read More

News തൊഴിൽ വാർത്ത

 വിഴിഞ്ഞം തുറമുഖത്ത് 774 പേർക്ക് നിയമനം

തിരുവനന്തപുരം:          വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയതായി തുറമുഖമന്ത്രി വി എൻ വാസവൻ. 774 പേർക്ക് നിയമനം നൽകി. അതിൽ 69 ശതമാനവും കേരളീയരാണ്. നിയമനം കിട്ടിയ 534 കേരളീയരിൽ 453 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. അതിൽ വിഴിഞ്ഞം നിവാസികളായ 286 പേരുണ്ട്. തൊഴിൽ ലഭിച്ചവരിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുമുണ്ട്.Read More

തൊഴിൽ വാർത്ത

എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്ക് ഇന്ത്യൻ ആർമിയിൽ ജോലി നേടാം

ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സി (TGC – 140) ലേക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കിയിറങ്ങുമ്പോൾ ലഫ്റ്റണൻ്റ് റാങ്കിലുള്ള ഉദ്യോഗമാണ് കാത്തിരിക്കുന്നത്. കോഴ്സിലേക്കുള്ള അപേക്ഷ ഏപ്രിൽ 10 മുതൽ സ്വീകരിച്ചു തുടങ്ങി. മെയ് ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ അപേക്ഷ സമർപ്പിക്കാം. ആകെ 30 സീറ്റുകളാണ് ഉള്ളത്. 20നും 27നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവാക്കൾക്കാണ് അവസരം. എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയവർക്കും നിലവിൽ അവസാന വർഷ കോഴ്സ് ചെയ്യുന്നവർക്കും അപേക്ഷിക്കാം. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾ സെലക്ഷൻ […]Read More

News തൊഴിൽ വാർത്ത

റിസർച്ച് അസിസ്റ്റന്റിന്റെ ഒഴിവ്

തേഞ്ഞിപ്പലം:      കലിക്കറ്റ് സർവ കലാശാലാ ഇ എം എസ് ചെയറിൽ റിസർച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ‘കേരള ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റങ്ങൾ – 2016 മുതലുള്ള വർഷങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം ‘ എന്ന വിഷയത്തിലാണ് ഗവേഷണം. കാലാവധി ഏഴുമാസം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡിസംബർ 20 രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും.Read More

News തൊഴിൽ വാർത്ത

ഇഗ്നോയിൽ 102 ഒഴിവ്, സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അനധ്യാപക തസ്തികകളിൽ 102 ഒഴിവുണ്ട്. ജൂനിയർ അസിസ്‌റ്റന്റ് കം ടൈപ്പിസ്‌റ്റ്‌ -50, സ്റ്റെനോഗ്രാഫർ -52 എന്നീ തസ്തികകളിലാണ് ഒഴിവ്. യോഗ്യത+2 പാസ്സ്. ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ ടൈപ്പിങ്,ഷോർട്ട് ഹാന്റ് പ്രവർത്തികളിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായം:18-27. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 21. വിശദ വിവരങ്ങൾക്ക് https://exams.nta.ac.in സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ 444 ഒഴിവുണ്ട് സിഎസ്ഐആറിൽ സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികകളിൽ 444 ഒഴിവുണ്ട്. കംബൈൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് […]Read More

News തൊഴിൽ വാർത്ത

വ്യോമസേനയിൽ 317 ഒഴിവുണ്ട്

വ്യോമസേനയിൽ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) എൻട്രി, എൻസിസി സ്പെഷ്യൽ എൻട്രി എന്നീ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 317 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതു്. പ്രായം 20 – 24. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഡിസംബർ 30. വിശദവിവരങ്ങൾക്ക്  https://careerindianairforce.cdac.in, afct.cdac.in എന്ന വെബ്സൈറ്റ് കാണുക.Read More

News തൊഴിൽ വാർത്ത

 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്ര സായുധ പൊലീസ് കോൺസ്റ്റബിൾ, റൈഫിൾമാൻ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. ബിഎസ്എഫ്,സിഐഎസ്എഫ്, സിആർപി എഫ്, ഐറ്റിബിപി, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് എന്നിവിടങ്ങളിക്കാണ്കോൺസ്റ്റബിൾമാരുടെ  ഒഴിവുകൾ.കൂടാതെ അസം റൈഫിൾമാൻ തസ്തികകളിലും ഒഴിവുണ്ട്.പത്താം ക്ലാസ്  വിജയിച്ചവക്കും വനിതകൾക്കും അപേക്ഷിയ്ക്കാം. പ്രായം 18 – 23. കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക് https.//ssc.nic.in എന്ന സൈറ്റ് കാണുക.Read More

News തൊഴിൽ വാർത്ത

കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: 3.10.2023 ലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു. കാറ്റഗറി 409/2023 മുതൽ 473/2023 വരെയാണ് വിവിധ ഒഴിവുകൾ. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ profile കളിലൂടെയും ഓൺ ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.അവസാന തീയതി 29.11.2023 ബുധനാഴ്ച അർദ്ധരാത്രി വരെ. ശുചിത്വ മിഷനിൽ 185 ഒഴിവ് കേരള സർക്കാരിന്റെ ശുചിത്വ മിഷനിൽ 185 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. […]Read More

Travancore Noble News