കോട്ടയം: കേരള കോൺഗ്രസ് എം (KC-M) മുന്നണി വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസിന് എന്നും ഒരേയൊരു നിലപാടേയുള്ളൂവെന്നും അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നവരോട് ബൈബിൾ വചനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ജെറുസലേമിലെ പുത്രിമാരേ, എന്നെ ഓർത്തു നിങ്ങൾ കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു വിലപിക്കൂ” എന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ കടമെടുത്ത അദ്ദേഹം, തങ്ങളെ ഓർത്ത് […]Read More
