തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ് യു. തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ മാർച്ച് അക്രമാസക്തമായി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇടപെട്ടെന്നാരോപിച്ചായിരുന്നു സമരം. പാളയത്തെ റോഡ് ഉപരോധിച്ചതു് പോലീസ് തടഞ്ഞു. അതോടെ സംഘർഷം മൂർഛിച്ചു. സംഘർഷത്തിനിടെ കെഎസ്.യു. നേതാക്കളായ അഭിജിത്തിനും നസിയയ്ക്കും ലാത്തിച്ചാർജിൽ പരിക്കേറ്റു. എം.വിൻസെന്റ് എം.എൽ.എ. സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് എ.ആർ. ക്യാമ്പിലേക്ക് കൊണ്ടുപോയി.കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കന്റോൺമെൻറ് പോലീസ് കേസെടുത്തു. വിദ്യാർത്ഥികളുടെ അറസ്റ്റിലും […]Read More