തിരുവല്ലം പാലം കടന്നുകിട്ടണമെങ്കിൽ സർക്കസ് പരിശീലനം അനിവാര്യം. അധികാരികളുടെ അക്ഷന്തവ്യമായ അനാസ്ഥയും അവഗണയും കൊണ്ട് ഇവിടെ പൊലിഞ്ഞത് നൂറുകണക്കിന് ജീവനുകൾ . നിത്യേനെയെന്നോണം പെരുകുന്ന വാഹനാപകടങ്ങൾ, അതുമൂലമുള്ള മരണങ്ങൾ. തിരുവല്ലം മുതൽ വാഴമുട്ടം വരെയുള്ള ഭാഗം മരണക്കെണിയായി തന്നെ തുടരുന്നു . വാഗ്ദാനങ്ങൾ മാത്രം നൽകി ശീലിച്ചിട്ടുള്ള നമ്മുടെ ഭരണാധികാരികൾ പൊതുജനത്തിന്റെ ജീവന് ഒരുവിലയും കൽപ്പിക്കാതെ പോകുന്നത് അവർ കടന്നുപോകുന്ന വഴികളിലുള്ള തടസ്സങ്ങൾ നീക്കി പോലീസ് എസ്കോർട്ടോടുകൂടിയ വാഹനവ്യുഹം നൽകുന്ന സൗകര്യങ്ങളിൽ മതിമറക്കുന്നതുകൊണ്ടാണെന്ന് നാട്ടുകാർ രോഷത്തോടെ പറയുന്നു […]Read More