ന്യൂഡൽഹി: ഓരോ കുട്ടിക്കും തൊട്ടടുത്ത സ്കൂളിൽ വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉറപ്പാക്കാൻ സമയബന്ധിതമായി നടപടിയെടുക്കാൻ സുപ്രീം കോടതി കേരള സർക്കാരിന് നിർദ്ദേശം നൽകി. പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സർക്കാർ ലോവർ പ്രൈമറി (എൽ.പി), അപ്പർ പ്രൈമറി (യു.പി) സ്കൂളുകൾ സ്ഥാപിക്കുന്നതിൽ ‘സമഗ്രമായ തീരുമാനം’ മൂന്ന് മാസത്തിനകം എടുക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്‌ചിയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള അവകാശ നിയമം […]Read More
