Tags :keralalpttery

News

ഭാഗ്യദേവത പാലക്കാട്ടേക്ക്! പൂജാ ബമ്പർ 12 കോടി പാലക്കാട്ടെ ഏജൻസി വിറ്റ ടിക്കറ്റിന്;

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിൻ്റെ പൂജാ ബമ്പർ (ബി.ആർ. 93) ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ പാലക്കാട് ജില്ലയെ തേടിയെത്തി. ജെഡി 545542 എന്ന ടിക്കറ്റിനാണ് ഈ വൻതുക സമ്മാനമായി ലഭിച്ചത്. പാലക്കാട്ടെ എസ്. സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഔപചാരിക ചടങ്ങുകളില്ലാതെയായിരുന്നു നറുക്കെടുപ്പ്. ആറ് കോടി രൂപ ഭാഗ്യശാലിയെ കാത്തിരിക്കുന്നു! […]Read More

News തിരുവനന്തപുരം

ജിഎസ്ടി പരിഷ്കരണത്തിലൂടെ കേരളത്തിലെ ലോട്ടറി മേഖലയ്ക്ക് സംഭവിച്ചത് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്‌കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പിൽ സംസ്ഥാന സർക്കാരിനുണ്ടാക്കുന്നത്‌ 3.35 കോടി രൂപയുടെ നഷ്ടമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയിട്ടാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വർധിപ്പിച്ചത്. ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗൺസിലിനോടും ലോട്ടറിയുടെ ജിഎസ്ടി വർധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും […]Read More

Travancore Noble News