Tags :KeralaNews

News

ഗുജറാത്തിൽ വാഹനാപകടം: ചെങ്ങന്നൂർ സ്വദേശിനി മരിച്ചു; ഭർത്താവിനും മകനും പരിക്ക്

ചെങ്ങന്നൂർ: ഗുജറാത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി അധ്യാപികയ്ക്ക് അന്ത്യം. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസ് (41) ആണ് സൂറത്ത് മാണ്ഡവിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്നത് ഇങ്ങനെ: നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ബിൻസിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഭർത്താവ് റോബിൻ (പള്ളിപ്പാട് സ്വദേശി), ഇവരുടെ മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് […]Read More

News മലപ്പുറം

കരുവാരക്കുണ്ട് കൊലപാതകം: കാണാതായ 14കാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; 16കാരൻ കസ്റ്റഡിയിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 16 വയസ്സുകാരനായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റം സമ്മതിച്ചു. കാണാതായ പെൺകുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം ഏറ്റുപറഞ്ഞത്. കരുവാരക്കുണ്ട് സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇത് സംബന്ധിച്ച് കുടുംബം പരാതി നൽകി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവേ ട്രാക്കിന് സമീപം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ […]Read More

News

കൊല്ലം സായ് സെന്ററിൽ രണ്ട് കായിക താരങ്ങൾ മരിച്ച നിലയിൽ; നടുക്കത്തിൽ കായിക

കൊല്ലം: സംസ്ഥാനത്തെ കായിക മേഖലയെ നടുക്കി കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളാണ് ഇന്ന് (ജനുവരി 15) രാവിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ ഇരുവരും മികച്ച കായിക വാഗ്ദാനങ്ങളായിരുന്നു. ഇന്ന് രാവിലെ പതിവ് പരിശീലനത്തിന് എത്താത്തതിനെ തുടർന്ന് സഹപാഠികൾ മുറിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്. വാതിലിൽ മുട്ടിയിട്ടും […]Read More

News

ശബരിമല സ്വർണ്ണക്കവർച്ച: എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ പതിപ്പിക്കാനായി സൂക്ഷിച്ചിരുന്ന സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന് കനത്ത തിരിച്ചടി. കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. നേരത്തെ കട്ടളപ്പാളി കേസിലും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതികൾ നിരാകരിച്ചിരുന്നു. ബോർഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും തനിക്ക് സാങ്കേതിക പിഴവുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നുമുള്ള പത്മകുമാറിന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. എന്നാൽ, കേസിലെ മിനുട്‌സിൽ പത്മകുമാർ മനഃപൂർവം […]Read More

News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ അവിഹിത ബന്ധ ആരോപണം; പരാതിയുമായി യുവതിയുടെ ഭർത്താവ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പീഡനക്കേസിലെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലർത്തുകയും കുടുംബജീവിതം തകർക്കുകയും ചെയ്തുവെന്ന് കാണിച്ച് ഇയാൾ ഡിജിപിക്ക് പരാതി നൽകി. രാഹുലിനെതിരെ നിലവിലുള്ള ആദ്യ പീഡനക്കേസിലെ പരാതിക്കാരിയുടെ ഭർത്താവാണ് ഇപ്പോൾ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഭാര്യ വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രാഹുൽ ബന്ധം പുലർത്തിയതെന്നും ഇത് സ്ത്രീയുടെ ആത്മാഭിമാനത്തിന് കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. കേസിൽ ഉൾപ്പെട്ട […]Read More

News

വിദ്വേഷ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; മാധ്യമപ്രവർത്തകനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ

89കാരനായ തന്നെ നട്ടുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടുറോഡിൽ നിർത്തി പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു, താൻ എന്ത് തെറ്റാണ് ചെയ്തതെന്ന് വെള്ളാപ്പള്ളി ആലപ്പുഴ: മാധ്യമപ്രവർത്തകനെതിരായ വിദ്വേഷ പരാമർശങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ ‘മതതീവ്രവാദി’ എന്ന് വിളിക്കാതിരുന്നത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്നും അക്കാര്യം ഇനിയും പറയുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു പിന്നാക്ക സമുദായക്കാരൻ ആയതുകൊണ്ടാണ് […]Read More

News തിരുവനന്തപുരം നെയ്യാറ്റിൻകര

എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സംഭവം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര നാറാണിയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ വെള്ളറട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ […]Read More

Travancore Noble News