ശബരിമല തീർഥാടകരെ വഴിയിലുപേക്ഷിച്ച സംഭവം: കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു, കണ്ടക്ടർക്ക് സ്ഥലംമാറ്റം
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീർഥാടക സംഘത്തെ രാത്രി വിജനമായ പാതയിൽ ഇറക്കിവിട്ട സംഭവത്തിൽ കർശന നടപടിയുമായി കെ.എസ്.ആർ.ടി.സി. പൂവാർ ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ എൻ. സജികുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ. പ്രേമസുതനെ കാഞ്ഞങ്ങാടേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് ഇടപെട്ടാണ് ജീവനക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച ദർശനം കഴിഞ്ഞ് മടങ്ങിയ കെൽട്രോൺ ജീവനക്കാരടക്കം 12 മാളികപ്പുറങ്ങളും ഒരു കുട്ടിയുമടങ്ങുന്ന സംഘത്തിനാണ് ദുരനുഭവമുണ്ടായത്. […]Read More
