കൊച്ചി: വിചാരണവേളയിൽ നിയമസഹായം ലഭിക്കുകയെന്നത് പ്രതിയുടെ അവകാശമാണെന്ന് ഹൈക്കോടതി. കൊലപാതകക്കേസിൽ 14 വർഷം തടവിൽ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണക്കോടതി വിധിച്ച ജീവപര്യന്തവും പിഴയും റദ്ദാക്കിയാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ,കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് കുറ്റവിമുക്കനാക്കിയത്. 2011 സെപ്തംബർ 18 ന് ഓണാഘോഷത്തിനിടെ കോട്ടയം കുന്നേൽപ്പീടികയിൽ വിജീഷ് കൊല്ലപെട്ട കേസിലെ പ്രതി പാമ്പാടി വെള്ളൂർ സ്വദേശി സി ജി ബാബുവിനെയാണ് വെറുതെ വിട്ടത്.പബ്ളിക് പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വിചാരണക്കോടതി ജഡ്ജിക്ക് […]Read More
