തദ്ദേശ തിരഞ്ഞെടുപ്പ്: അടിത്തറ തകർന്നെന്ന് പ്രചാരണം തെറ്റ്, യുഡിഎഫ് വർഗീയ കക്ഷികളുമായി കൂട്ടുകൂടി-
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്ന പ്രചാരണങ്ങളെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫിനെ പരാജയപ്പെടുത്തുന്നതിനായി യുഡിഎഫ് വർഗീയ ശക്തികളുമായി കൂട്ടുപിടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തിയെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. “ഒന്നിച്ച് നിന്ന് എൽഡിഎഫിനെ തോൽപ്പിച്ച ശേഷം ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന് പറയുന്നത് യുഡിഎഫിന്റെ കപട മുദ്രാവാക്യമാണ്. ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും എൽഡിഎഫ് 58 സീറ്റുകളുടെ വർധനവ് നേടിയിട്ടുണ്ട്,” എം.വി. ഗോവിന്ദൻ പറഞ്ഞു. […]Read More
