ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജൈനിന് സമീപം ജലാരിയയിൽ 70 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനായ ഭഗീരഥിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെ രാത്രി ജോലിസ്ഥലത്ത് അമ്മയോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണത്. രാജസ്ഥാൻ സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് ഭഗീരഥ്. എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF) സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 65 പേരടങ്ങുന്ന സംഘമാണ് നിലവിൽ സ്ഥലത്തുള്ളത്. ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കിണറിന് സമാന്തരമായി ഏകദേശം 35 അടിയോളം താഴ്ചയിൽ കുഴിയെടുത്തിട്ടുണ്ട്. […]Read More
