തിരുവനന്തപുരം: ആഗോള മാരിടൈം ഭൂപടത്തിൽ കേരളത്തിന്റെ മേൽവിലാസം മാറ്റിക്കുറിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പൈലിങ് നടത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർവാനന്ദ് സോനോവാളിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ചരിത്ര നിമിഷം. 2045-ൽ പൂർത്തിയാകുമെന്ന് കരുതിയിരുന്ന വികസന പദ്ധതികൾ, കാലത്തിന് മുൻപേ സഞ്ചരിച്ച് 2028-ഓടെ പൂർത്തിയാക്കുക എന്ന വൻ ലക്ഷ്യമാണ് ഇപ്പോൾ സർക്കാരിനും അദാനി ഗ്രൂപ്പിനുമുള്ളത്. അതായത്, നിശ്ചയിച്ചതിലും 17 വർഷം […]Read More
