റിപ്പോർട്ടർ :സത്യൻ വി നായർ ന്യൂഡൽഹി വേദന സംഹാരിയായ നിമെസുലൈഡ് മരുന്നിന്റെ അധിക ഡോസ് ഉപയോഗം രാജ്യത്ത് വിലക്കി കേന്ദ്രസർക്കാർ. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിമെസുലൈഡിന്റെ 100 എംജിക്ക് മുകളിലുള്ള ഉൽപ്പാദനവും വിൽപ്പനയുമാണ് നിരോധിച്ചത്. വേദനയ്ക്കും നീർക്കെട്ടിനുമുള്ള ഔഷധമെന്ന നിലയിൽ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പകരം സുരക്ഷിതമായ ബദൽ മരുന്നുകളെ ആശ്രയിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. മരുന്നിന്റെ അമിത ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക്, പ്രത്യേകിച്ച് കരൾ സംബന്ധമായ അസുഖങ്ങൾക്ക് (Liver Damage) കാരണമാകുമെന്ന കണ്ടെത്തലിനെ […]Read More
