News
തിരുവനന്തപുരം
എംഎൽഎ ഓഫീസ് തർക്കം: ജനങ്ങൾക്കൊപ്പം തുടരുമെന്ന് വി.കെ. പ്രശാന്ത്; ശാസ്തമംഗലത്ത് വാക്പോര് മുറുകുന്നു
തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസിനെ ചൊല്ലിയുള്ള തർക്കത്തിൽ നിലപാട് വ്യക്തമാക്കി വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടിയാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നതെന്നും അത് അവിടെത്തന്നെ തുടരുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. വി.കെ. പ്രശാന്തിന്റെ പ്രതികരണം ഓഫീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിക്കൂടെ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയായാണ് എംഎൽഎ തന്റെ നിലപാട് വ്യക്തമാക്കിയത്. വീൽചെയറിലെത്തിയ ഒരു വയോധികനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. തർക്കത്തിന് പിന്നിൽ ശാസ്തമംഗലം വാർഡ് കൗൺസിലറും ബിജെപി നേതാവുമായ […]Read More
