തിരുവനന്തപുരം:നവകേരള സദസ്സിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാൻ തലസ്ഥാനമൊരുങ്ങി. ബുധനാഴ്ച വർക്കല മണ്ഡലത്തിൽ പ്രവേശിച്ച് ശനിയാഴ്ച വട്ടിയൂർക്കാവിൽ സമാപിക്കും. ജില്ലയിലെ 14 മണ്ഡലങ്ങളും സജ്ജമായിട്ടുണ്ട്. നിവേദനം നൽകുന്നതിന് വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, സ്ത്രീകൾക്കും പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസ്സോടെ പര്യടനത്തിന് സമാപനമാകും. നവകേരള സദസ്സ് മെഗാ എക്സിബിഷൻ കഴക്കൂട്ടത്ത് ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.Read More
Tags :navakerala sadas
കോട്ടയം :പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി, പാല, എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്സിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി കോട്ടയത്ത് എത്തി . മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി ഉൾപ്പെടെ നാട്ടകം ഗസ്ററ്ഹൗസിലാണ് താമസിക്കുന്നത്. മന്ത്രിമാർ ഹോട്ടലുകളിലും..രാവിലെ ഒൻപത് മണിക്ക് പ്രഭാത യോഗം.ഈരയിക്കടവ്, നാട്ടകം ,ടൌൺ എന്നിവിടങ്ങളിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് .ഇന്നത്തെ ആദ്യ സദസ്സ് ഏറ്റുമാനൂർ ഗവ. സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഉച്ച ഭക്ഷണം ഏറ്റുമാനൂരിലാണ് ഒരുക്കിയിരിക്കുന്നത് . ഉച്ച കഴിഞ്ഞ് രണ്ടിന് പാമ്പാടി കമ്മൂണിറ്റി ഹാൾ ഗ്രൗണ്ടിലും […]Read More
എറണാകുളം : നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനായി പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്. ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു.തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള […]Read More
പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു. നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Read More
കൊച്ചി: സംസ്ഥാനത്തെ ഹയർ സെക്കന്‍ററി വരെയുള്ള വിദ്യാർത്ഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തിൽ ഇല്ലാത്ത കാര്യങ്ങൾക്ക് ഉത്തരവിടാന്‍ സർക്കാരിന് അധികാരമില്ല. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിന്‍റെ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. എന്നാൽ കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കുമെന്നും ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്‌കൂള്‍ ബസുകള്‍ വിട്ടു കൊടുക്കണമെന്ന ഉത്തരവും പിന്‍വലിക്കുമെന്ന് […]Read More
തിരുവനന്തപുരം: നവകേരള സദസിന് കാസർഗോഡ് തുടക്കം. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഇടത് സർക്കാർ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും രൂക്ഷഭാഷയിൽ വിമർശിച്ചു. സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിൽ 57,000 കോടി രൂപയിലധികം കുറവ് വന്നു. ഒരു സംസ്ഥാനത്തെ എങ്ങനെ ശത്രുതാ മനോഭാവത്തോടെ കാണുന്നുവെന്നതിന്റെ ഉദാഹരണമാണിത്. നവകേരള […]Read More
നവകേരള സദസില്‍ കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വെപ്പാകും നവകേരള സദസെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ സംവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവളികെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.Read More
നവകേരള സദസിനായുള്ള ആഡംബര സൗകര്യമുള്ള ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. ബസിന്റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.നവ കേരള സദസ്സിൽ മുഖ്യ മന്ത്രിക്കും മറ്റ് മന്ത്രിമാർക്കും പങ്കെടുക്കാനാണ് ഈ ആഡംബര ബസ് വാങ്ങുന്നത്. നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു .പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. […]Read More