News
ന്യൂയോർക്ക് മേയറുടെ നിയമോപദേഷ്ടാവായി ‘അൽ-ഖ്വയ്ദ അഭിഭാഷകൻ’; സൊഹ്‌റാൻ മംദാനിയുടെ തീരുമാനം വിവാദത്തിൽ
ന്യൂയോർക്ക്: ന്യൂയോർക്കിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സൊഹ്‌റാൻ മംദാനിയുടെ ആദ്യ തീരുമാനങ്ങളിൽ ഒന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തുന്നു. വിവാദ അഭിഭാഷകനും സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ (CUNY) നിയമ പ്രൊഫസറുമായ റാംസി കാസെമിനെ തന്റെ ഉന്നത നിയമ ഉപദേഷ്ടാവായി മംദാനി തിരഞ്ഞെടുത്തതാണ് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്. അൽ-ഖ്വയ്ദ ഭീകരർക്കായി കോടതിയിൽ ഹാജരായിട്ടുള്ള വ്യക്തിയാണ് റാംസി കാസെം എന്നതാണ് പ്രധാന ആരോപണം. അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ അടുത്ത അനുയായിയായ അഹമ്മദ് അൽ-ദർബിക്ക് […]Read More
