കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണത്തിനായി ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. കോളേജിലെ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഔദ്യോഗികമായി അറിയിച്ചു. നിതിൻ ആത്മഹത്യ ചെയ്തതാണെന്ന കാര്യത്തിൽ പോലീസിന് […]Read More
