Tags :PESTICIDE IN FOOD

Food Health News

പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി

തിരുവനന്തപുരം:അമിതമായ തോതിൽ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി വെള്ളായണിയിലെ കാർഷികകോളേജ് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഫുഡ്‌ ഓഫീ സർമാർ ശേഖരിച്ച സാമ്പിളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. “സേവ് ടു ഈറ്റ് “പദ്ധതിയുടെ ഭാഗമായാണ് ലാബ് റിപ്പോർട്ട്‌ പുറത്തുവന്നത്.ഒക്ടോബർ മാസം ശേഖരിച്ചു പരിശോധിച്ച നിരവധി പച്ചക്കറികളിലാണ് കീടനാശിനി സാന്നിധ്യം കണ്ടുപിടിച്ചത്.  അസഫേറ്റ്, റെക്സോസിം, മീഥയെൽ,മോണോ ക്രോട്ടോഫസ്, പ്രൊഫെനോ ഫോസ് തുടങ്ങിയ കീടനാശിനികളാണ് സാമ്പിളിൽ കണ്ടെത്തിയത്. ലാബിന്റെ പരിശോധനഫലം ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷവകുപ്പിന് കൈമാറി. ReplyForwardRead More

Travancore Noble News