തിരുവനന്തപുരം: വർക്കലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയും സുഹൃത്തും കടലിൽ ചാടി. വിദ്യാർത്ഥിനി മരിച്ചു. ഇടവ ചെമ്പകത്തിൻമൂട് സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. മൃതദേഹം കാപ്പിൽപൊഴി ഭാഗത്ത് കണ്ടെത്തി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനി. സുഹൃത്തിനൊപ്പം വിദ്യാർത്ഥിനി കരയിൽ നിൽക്കുന്നതും കടലിലേക്ക് ചാടുന്നതും മത്സ്യത്തൊഴിലാളികളാണ് കണ്ടത്. ഇവർ ഉടൻ അയിരൂർ പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തവേയാണ് പെൺകുട്ടിയുടെ മൃതദേഹം കാപ്പിൽ പൊഴിതീരത്തുനിന്ന് ലഭിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ […]Read More