തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ ശമ്പളം പരിഷ്ക്കരിച്ച് സംസ്ഥാന സർക്കാർ. വിദഗ്ദ തൊഴിലിന് പ്രതിദിനം 620 രൂപ, അർധ വിദഗ്ദ തൊഴിലിന് 560 രുപ, അവിദഗ്ദ തൊഴിലിന് 530 രൂപ എന്നിങ്ങനെയാണ് വേതനം പരിഷ്ക്കരിച്ചതു്. എല്ലാ തടവുകാർക്കും ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്നും മാനുഷികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേതനം നിർണയിക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ജയിലുകളിൽ നിലവിൽ ആറ് വ്യത്യസ്ത വേതനമാണുണ്ടായിരുന്നതു്. കർണാടക, തമിഴ്നാട്, ജാർഖണ്ഡ്, ന്യൂഡൽഹി എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ […]Read More
Tags :prison
November 6, 2023
തൃശൂർ :അതീവ സുരക്ഷാ ജയിലായ വിയ്യൂരിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച രണ്ടു മണിയോടുകൂടിയാണ് സംഭവം രൂക്ഷമായതു്.ഉച്ച ഭക്ഷണ സമയത്ത് തടവുകാർ ഒന്നടങ്കം സംഘടിച്ചു . ചന്ദ്രശേഖരൻ വധക്കേസ്റ്റ് പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിൽ ജയിലിലെ ടെലഫോൺ ബൂത്ത് അടിച്ചു തകർത്തു. സംഘർഷത്തിൽ പരിക്കേറ്റ ജീവനക്കാരും തടവുപുള്ളികളും തൃശൂർ മെഡിക്കൽ ക്കോളേജിൽ ചികിത്സയിലാണ്. തിരുവനന്തപുരത്ത് നിന്നും വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊലപാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ […]Read More
