പത്തനംതിട്ട: പ്രവാസി മലയാളി യുവതി നൽകിയ മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിനൊടുവിൽ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാൽ, ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ഭാഗികമായി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള […]Read More
Tags :RahulMamkootathil
January 3, 2026
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പീഡനക്കേസിലെ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലർത്തുകയും കുടുംബജീവിതം തകർക്കുകയും ചെയ്തുവെന്ന് കാണിച്ച് ഇയാൾ ഡിജിപിക്ക് പരാതി നൽകി. രാഹുലിനെതിരെ നിലവിലുള്ള ആദ്യ പീഡനക്കേസിലെ പരാതിക്കാരിയുടെ ഭർത്താവാണ് ഇപ്പോൾ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഭാര്യ വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രാഹുൽ ബന്ധം പുലർത്തിയതെന്നും ഇത് സ്ത്രീയുടെ ആത്മാഭിമാനത്തിന് കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. കേസിൽ ഉൾപ്പെട്ട […]Read More
