രഞ്ജി പണിക്കർക്കെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക്ക് വിലക്കേർപ്പെടുത്തിയിരുന്നു. രഞ്ജി പണിക്കർ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തിൽ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങളോടാണ് തിയേറ്ററുടമകൾ നിസ്സഹകരണം പ്രഖ്യാപിച്ചത്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. കുടിശിക തീർക്കും വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കിയിട്ടുണ്ട്. ‘ഹണ്ട്’ എന്ന ഷാജി കൈലാസ് ചിത്രമാണ് രഞ്ജി പണിക്കരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. […]Read More