കുടക്: കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ വനമേഖലയിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി. കൊച്ചിയിൽ ഐടി ഉദ്യോഗസ്ഥയായ ശരണ്യയെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വനത്തിനുള്ളിൽ വെച്ച് കാണാതായത്. നൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. തനിക്ക് ലഭിച്ചിരുന്ന മുൻകാല ട്രക്കിങ് പരിശീലനവും ആത്മവിശ്വാസവുമാണ് പ്രതിസന്ധി ഘട്ടത്തിൽ തുണയായതെന്ന് ശരണ്യ പ്രതികരിച്ചു. പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യ വനത്തിലേക്ക് പോയതെങ്കിലും യാത്രാമധ്യേ സംഘത്തിൽ നിന്നും ഒറ്റപ്പെട്ടുപോവുകയായിരുന്നു. ശരണ്യയുടെ ഫോൺ സ്വിച്ച് ഓഫ് […]Read More
Tags :Rescue
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു; ആശങ്കയൊഴിയാതെ
മടിക്കേരി: കുടകിലെ തടിയന്റെ മോൾ മലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുന്നു. വ്യാഴാഴ്ച രാവിലെ എത്തിയ പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യ ട്രക്കിങ്ങിന് പോയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. നാല് ദിവസം പിന്നിട്ടിട്ടും യുവതിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്മാരും ശരണ്യയും അടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച രാവിലെ 8:15-ന് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് കടന്നത്. ഉച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങിയവർ ശരണ്യ ഒരു നായക്കുട്ടിയുമായി […]Read More
ഇറാൻ മണ്ണിൽ യുഎസ് കമാൻഡോകളുടെ ‘ക്ലാസിക്’ റെസ്ക്യൂ; വെടിയുണ്ടകൾക്കിടയിലൂടെ പൈലറ്റിനെ റാഞ്ചി ഡെൽറ്റ
ടെഹ്‌റാൻ: ഇറാൻ മണ്ണിൽ തകർന്നുവീണ എഫ്-15ഇ (F-15E) യുദ്ധവിമാനത്തിലെ രണ്ടാമത്തെ അമേരിക്കൻ വ്യോമസേനാംഗത്തെയും സാഹസികമായി കണ്ടെടുത്തു. ശനിയാഴ്ച നടന്ന അതീവ രഹസ്യവും അപകടകരവുമായ നീക്കത്തിനൊടുവിൽ അമേരിക്കയുടെ എലൈറ്റ് കമാൻഡോ വിഭാഗമായ ‘ഡെൽറ്റ ഫോഴ്സ്’ ആണ് സൈനികനെ ശത്രുരേഖകൾക്കുള്ളിൽ നിന്ന് വീണ്ടെടുത്തത്. കടുത്ത പോരാട്ടം നടക്കുന്ന ഇറാനിയൻ പർവതനിരകളിൽ ഒളിവിലായിരുന്ന സൈനികനെ, ഇറാൻ സേന വളയുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് അമേരിക്കൻ കമാൻഡോകൾ മോചിപ്പിച്ചത്. ദൗത്യത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ കനത്ത വെടിവെപ്പ് നടന്നതായാണ് വിവരം. പരിക്കേറ്റ സൈനികനെ നിലവിൽ സുരക്ഷിതമായ […]Read More
