കോഴിക്കോട്: കുന്ദമംഗലത്തിന് സമീപം പതിമംഗലം മുറിയനാലിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് (ജനുവരി 12) പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഈങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ, കൊടുവള്ളി വാവാട് സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരണപ്പെട്ടത്. കൊടുവള്ളി ഭാഗത്ത് നിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന i20 കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻവശം പൂർണ്ണമായും തകർന്നു. […]Read More
