വാഷിങ്ടൺ:മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ഭാര്യ റോസലിൽ കാർട്ടർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. ജിമ്മി കാർട്ടറുടെ ഭരണകാലത്ത് പ്രഥമ വനിതയെന്ന നിലയിൽ റോസലിൻ ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നത് വിവാദമായിരുന്നു.എഴുത്തുകാരിയും, ആക്ടിവിസ്റ്റുമായിരുന്ന റോസലിൻ മികച്ച അഭിഭാഷകയുമായിരുന്നു. വനിതകൾക്ക് തുല്യാവകാശം നൽകുന്ന ഭരണഘനാ ഭേദഗതിക്ക് അംഗീകാരം നേടിയെടുക്കുന്നതിൽ അവർ മുൻപന്തിയിലായിരുന്നു.അന്തരിക്കുമ്പോൾ അവർക്ക് 96 വയസ്സായിരുന്നു.Read More