Tags :santhikavadam

News

മരിച്ചാലും ശിക്ഷ: ശാന്തികവാടത്തിലും കൊള്ളയടി

തിരുവനന്തപുരം: ശവസംസ്കാരത്തിനു പോലും അമിത തുക ഈടാക്കുന്നതായി പരാതി.തൈക്കാട് ശാന്തി കവാടത്തിൽ ശവസംസ്കാരത്തിന് അമിതതുക കരാറുകാരൻ ഈടാക്കുന്നതായി കോർപ്പറേഷനിൽ പരാതിപ്രളയം. പരാതികളുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ സെക്രട്ടറി കരാറുകാരന് നോട്ടീസ് നൽകി.പരാതികൾ കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കരാറുകാരനോട് വിശദീകരണം തേടിയത്. നിയമപ്രകാരം വിറക് സ്മശാനത്തിൽ 1600 രൂപ മാത്രമേ ഈടാക്കാവു. പലപ്പോഴും കൃത്യമായ കണക്കില്ലാതെ കൂടുതൽ തുക ബന്ധുക്കളിൽ നിന്നും ഈടാക്കുന്നുണ്ട്. ഗ്യാസ്,വൈദ്യുത സ്മശാനങ്ങൾ കോർപ്പറേഷൻ നേരിട്ടാണ് നടത്തുന്നത്. ബിപിഎൽ വിഭാഗക്കാർക്ക് പ്രത്യേക ഇളവുകളും നൽകുന്നുണ്ട്.Read More

Travancore Noble News