ന്യൂ ഡൽഹി: കേരള സർക്കാരിന്റെ വിവാദമായ സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി ഉപേക്ഷിച്ചു. പകരം സംസ്ഥാനത്ത് പുതിയ അതിവേഗ റെയിൽപാത നിർമ്മിക്കുന്നതിനായുള്ള വിശദമായ പദ്ധതിരേഖ (DPR) തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ഡൽഹി മെട്രോ റെയിൽ കോർപറേഷനെയാണ് (DMRC) ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പുതിയ പാത ‘മെട്രോ മാൻ’ ഇ. ശ്രീധരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുക. അദ്ദേഹത്തിന്റെ സ്വദേശമായ പൊന്നാനിയിൽ ഡിഎംആർസിയുടെ പ്രത്യേക ഓഫീസ് തുറക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. […]Read More
