തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവ്. പ്രത്യേക അന്വേഷണ സംഘം (SIT) സന്നിധാനത്ത് ഇന്നും (ജനുവരി 21) പരിശോധന തുടരുകയാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് എസ്‌ഐടി സംഘം ക്ഷേത്ര പരിസരത്ത് തെളിവെടുപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്തെത്തിയ ഉദ്യോഗസ്ഥർ ശ്രീകോവിലിന് സമീപത്തെ സ്വർണ പാളികളിലും സ്ട്രോങ്ങ് റൂമിലും പ്രാഥമിക പരിശോധന നടത്തിയിരുന്നു. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചും സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇന്നും നാളെയും പരിശോധന തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’: […]Read More
