ആലപ്പുഴ: സോഷ്യൽ മീഡിയ റീലുകളിലൂടെയും മിമിക്രിയിലൂടെയും മലയാളികളെ ചിരിപ്പിച്ച ശരത് ഉണ്ണിത്താൻ (ഗുണ്ട ബിനു) അന്തരിച്ചു. അമേരിക്കയിൽ വെച്ച് കുഴഞ്ഞുവീണായിരുന്നു അന്ത്യമെന്ന് സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ആലപ്പുഴ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ്. കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ മിമിക്രി ട്രൂപ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന ശരത്, ‘ഗുണ്ട ബിനു’ എന്ന കഥാപാത്രത്തിലൂടെയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ തരംഗമായത്. വലിയ മീശയും കട്ടിപ്പുരികവും തലയിൽ കെട്ടുമായി എത്തുന്ന ശരത്തിൻ്റെ പ്രകടനങ്ങൾക്ക് വലിയ ആരാധകവൃന്ദമുണ്ടായിരുന്നു. മാർച്ച് 31-നായിരുന്നു […]Read More
