എറണാകുളം: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ താരം ശ്രീനിവാസന്റെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും. രാവിലെ പത്ത് മണിക്ക് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും കേരളത്തിന്റെ ഈ പ്രിയപുത്രന് നാട് വിടചൊല്ലുന്നത്. ശ്രീനിവാസൻ ഏറെ താല്പര്യത്തോടെ ജൈവകൃഷി നടത്തിയിരുന്ന അതേ മണ്ണിൽ തന്നെയായിരിക്കും അദ്ദേഹത്തിന് അന്ത്യവിശ്രമസ്ഥാനമൊരുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസിന്റെ ഗാർഡ് ഓഫ് ഓണറും ബ്യൂഗിൾ സല്യൂട്ടും ചടങ്ങിലുണ്ടാകും. അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ കഴിഞ്ഞ ദിവസം […]Read More
