Tags :Suspension News

News

ലഹരിക്കച്ചവടത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും പങ്ക്: തിരുവനന്തപുരത്ത് രണ്ട് സിപിഒമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി മാഫിയയുമായി ചേർന്ന് കച്ചവടം നടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സി.പി.ഒമാരായ അഭിൻജിത്, രാഹുൽ എന്നിവർക്കെതിരെയാണ് റൂറൽ എസ്.പി നടപടിയെടുത്തത്. നാർക്കോട്ടിക് സെൽ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ലഹരി ഇടപാടുകൾ നടത്തുന്ന സംഘങ്ങളെ പിന്തുടരുന്നതിനിടെയാണ് ഇവർക്ക് പോലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധമുണ്ടെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കണ്ടെത്തിയത്. ഇരുവരും ലഹരിക്കച്ചവടത്തിൽ പങ്കാളികളാണെന്നും ലഹരി ഉപയോഗിക്കുന്നവരാണെന്നും ഡിവൈ.എസ്.പി സമർപ്പിച്ച […]Read More

Travancore Noble News