ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെയുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ പൊലിഞ്ഞ വിങ് കമാൻഡർ നമാൻഷ് സിയലിന് പൂർണ്ണ സൈനിക ബഹുമതികളോടെ വിട നൽകി. വിങ്ങിപ്പൊട്ടുന്ന മനസ്സോടെ, സൈനിക യൂണിഫോമിൽ തന്റെ പ്രിയതമന് അവസാന സല്യൂട്ട് നൽകുന്ന വിങ് കമാൻഡറായ ഭാര്യ അഫ്ഷാന്റെ ചിത്രം രാജ്യത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി. നമാൻഷിന്റെ ഭൗതികശരീരം ജന്മനാടായ ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ പാട്യാല്‍കറിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. സല്യൂട്ട് നൽകി ഭർത്താവിന് വിട പറയുമ്പോൾ അഫ്‌സാൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. […]Read More
