തിരുവനന്തപുരം: ഓച്ചിറ, ആലപ്പുഴ എന്നിവിടങ്ങളിൽ മേൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് (ചൊവ്വ), നാളെ (ബുധൻ) ദിവസങ്ങളിലാണ് ദക്ഷിണ റെയിൽവേ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഫലമായി ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വൈകി ഓടുകയും ചെയ്യും. പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ: ട്രെയിൻ യാത്രികർ സമയമാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.Read More
