Tags :TRAVANCORE DEVASOM BOARD PRESIDENT

News

തിരുവിതാംകൂർ ദേവസ്വം പ്രഡിഡന്റായി പ്രശാന്ത് ചുമതലയേറ്റെടുത്തു.

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി പി.എസ്.പ്രശാന്ത് ചുമതലയേറ്റു. നന്തൻകോട് ദേവസ്വം ആസ്ഥാനത്ത് ബോർഡ് സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻപ്രസിഡന്റ് കെ.അനന്തഗോപൻ, കമ്മീഷണർ ബി.എസ്. പ്രകാശ്, ചീഫ് എഞ്ചിനീയർ ആർ. അജിത് കുമാർ, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി.ജോയി, വി.കെ.പ്രശാന്ത് എ.എൽ.എ; ഡി.കെ.മുരളി എം.എൽ.എ. തുടങ്ങിയവർ സംബന്ധിച്ചിരുന്നു.ബോർഡിൽ ഒഴിവുവന്ന അംഗമായി എ.അജി കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.Read More

Travancore Noble News