ഇസ്ലാമാബാദ്: അമേരിക്കയുമായി പാകിസ്താനിൽ നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായി കടുത്ത നിലപാടുമായി ഇറാൻ. ചർച്ചകളുടെ വിജയം വാഷിംഗ്ടണിന്റെ മുൻഗണനകളെ ആശ്രയിച്ചിരിക്കുമെന്ന് ഇറാൻ ഒന്നാം ഉപരാഷ്ട്രപതി മുഹമ്മദ് റെസ ആരിഫ് വ്യക്തമാക്കി. ഇസ്ലാമാബാദിലെ ചർച്ചകളിൽ യുഎസ് പ്രതിനിധികൾ ‘അമേരിക്ക ഫസ്റ്റ്’ (അമേരിക്കയ്ക്ക് പ്രഥമ പരിഗണന) എന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ഇരുപക്ഷത്തിനും ഗുണകരമായ കരാർ സാധ്യമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. എന്നിരുന്നാലും, അമേരിക്ക ‘ഇസ്രായേൽ ഫസ്റ്റ്’ എന്ന സമീപനത്തിലേക്കാണ് മാറുന്നതെങ്കിൽ ചർച്ചകൾ പരാജയപ്പെടുമെന്ന് ആരിഫ് മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യമുണ്ടായാൽ […]Read More
