News
വിദേശം
ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖാമനേയിയുടെ ആരോഗ്യസ്ഥിതിയിൽ ദുരൂഹത തുടരുന്നു; വ്യോമാക്രമണത്തിൽ പരിക്കേറ്റതായി
ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്‌തബ ഖാമനേയിയുടെ ആരോഗ്യസ്ഥിതിയെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. അമേരിക്കൻ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെന്നും നിലവിൽ കോമയിലാണെന്നുമാണ് യുഎസ് അവകാശപ്പെടുന്നത്. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചു. യുഎസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് മൊജ്‌തബ ഖാമനേയിയുടെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും ശാരീരികമായ വൈകല്യങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ […]Read More
