കൊല്ലം: ഏറെ വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി, ദ്വാരപാലക പാളി എന്നീ രണ്ട് കേസുകളിലും 90 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം (Statutory Bail) അനുവദിച്ചത്. ഇതോടെ സുധീഷ് കുമാർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന മുരാരി ബാബു, എസ്. ശ്രീകുമാർ എന്നിവർക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. […]Read More
Tags :VigilanceCourt
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിലാണ് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസം കൂടി നീട്ടി. തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 28-ന് കോടതി വീണ്ടും പരിഗണിക്കും. […]Read More
കൊല്ലം: ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ പതിപ്പിക്കാനായി സൂക്ഷിച്ചിരുന്ന സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന് കനത്ത തിരിച്ചടി. കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. നേരത്തെ കട്ടളപ്പാളി കേസിലും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതികൾ നിരാകരിച്ചിരുന്നു. ബോർഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും തനിക്ക് സാങ്കേതിക പിഴവുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നുമുള്ള പത്മകുമാറിന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. എന്നാൽ, കേസിലെ മിനുട്‌സിൽ പത്മകുമാർ മനഃപൂർവം […]Read More
