തിരുവനന്തപുരം: സഹകരണ സംഘം നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകർ വി.എസ്.ശിവകുമാറിന്റെ വീട്ടിൽ സമരത്തിനെത്തി. അൻപതിൽപരം നിക്ഷേപകർ ശിവകുമാറിന്റെ വീടിനു മുമ്പിൽ സമരം തുടങ്ങി. പണം കിട്ടാതെ മടങ്ങില്ലെന്ന് നിക്ഷേപകർ. ശിവകുമാർ നിർദ്ദേശിച്ചിട്ടാണ് പണം നിക്ഷേപിച്ചതെന്നും എം. രാജേന്ദ്രൻ ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫും ബിനാമിയാണെന്നും നിക്ഷേപകർ ആരോപിക്കുന്നു. 13 കോടിയോളം രൂപയാണ് രാജേന്ദ്രൻ തട്ടിയെടുത്തത് .Read More