ഗ്രീൻലാൻഡ് വീണ്ടും ലക്ഷ്യമിട്ട് ട്രംപ്; ‘സൈനിക നടപടിയും തള്ളിക്കളയാനാവില്ല’ എന്ന് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും സജീവമാകുന്നു. ആർട്ടിക് മേഖലയിലെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ മത്സരം കണക്കിലെടുത്ത് ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ ഭരണകൂടം സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്നും, ലക്ഷ്യം കൈവരിക്കുന്നതിനായി യുഎസ് സൈന്യത്തിന്റെ ഉപയോഗം “എപ്പോഴും ഒരു ഓപ്ഷൻ” ആണെന്നും വൈറ്റ് ഹൗസ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര […]Read More
