നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും: വി.ഡി. സതീശൻ

 നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും: വി.ഡി. സതീശൻ

പറവൂർ:

കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പ്രക്രിയയിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നും ഒരാൾ പോലും വോട്ട് ചെയ്യാതെ മാറിനിൽക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശക്തമായ ജനവികാരം സർക്കാരിനെതിരെ നിലനിൽക്കുന്നുണ്ടെന്നും മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാനത്തുടനീളം വലിയ ആവേശമാണ് വോട്ടർമാരിൽ ദൃശ്യമാകുന്നതെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. വോട്ടിംഗ് ശതമാനം വർദ്ധിക്കുന്നത് യുഡിഎഫിന് അനുകൂലമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News