തളിപ്പറമ്പ്: മറ്റ് നിയോജക മണ്ഡലങ്ങളിലെ എം.എൽ.എമാരെക്കാൾ വികസന-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലും സജീവവുമാണെന്ന് വീണ്ടും തെളിയിച്ച് തളിപ്പറമ്പ് എം.എൽ.എ T K. ഗോവിന്ദൻ മാസ്റ്റർ. തളിപ്പറമ്പിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് സ്വപ്നങ്ങളിലേക്ക് ചിറകു മുളപ്പിക്കാനായി അദ്ദേഹം ആവിഷ്കരിച്ച സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ‘ചേഞ്ച്’ (CHANGE)-ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾക്ക് സൗജന്യ ഐ.എ.എസ് (IAS) പരിശീലനം നൽകുന്നതിനായി 25 ലക്ഷം രൂപ അദ്ദേഹം അനുവദിച്ചു. മണ്ഡലത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനൊപ്പം പൊതുവിദ്യാഭ്യാസ രംഗത്തും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് T […]Read More
BY: PRABHAKARAN KANNUR കണ്ണൂർ: ലോക ജനശക്തി പാർട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ ജന്മദിനം കണ്ണൂർ ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കണ്ണൂർ കാൽടെക്സ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടന്ന ആഘോഷ പരിപാടികളിൽ നിരവധി പ്രധാന പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. നിശ്ചയിച്ച പ്രകാരം രാവിലെ കൃത്യം 10 മണിക്ക് തന്നെ പാർട്ടി പ്രവർത്തകർ ചടങ്ങിൽ എത്തിച്ചേർന്നു. ജില്ലാ പ്രസിഡന്റ് പ്രഭാകരൻ, ജില്ലാ സെക്രട്ടറി ചീഫ് അജയൻ, ജില്ലാ ട്രഷറർ രാജൻ ചന്ദ്രോത്ത്, സെക്രട്ടറി […]Read More
BY: PRABHAKARAN KANNUR കണ്ണൂർ: നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം കണ്ണെത്താദൂരത്തേക്ക് മാഞ്ഞുപോയതിന്റെ കടുത്ത രോഷത്തിലാണ് ഉളിക്കൽ നിവാസികൾ. ഉദ്ഘാടനത്തിന് തൊട്ടുമുൻപ് തകർന്നുവീണ പാലം പുനർനിർമ്മിക്കാതെ അധികൃതർ തിരിഞ്ഞുനോക്കാതായതോടെ ജനങ്ങളുടെ യാത്രാദുരിതം ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്. ഉളിക്കൽ പഞ്ചായത്തിലെ നുച്യാട്–കോടാപറമ്പ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായി കിടക്കുന്നത്. ഇരുപ്രദേശങ്ങളിലെയും ജനങ്ങൾ നടത്തിയ നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ, എ.കെ. ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പാലം […]Read More
BY: KANNUR PRABHAKARAN കണ്ണൂർ: മുൻ കേന്ദ്രമന്ത്രിയും പത്മഭൂഷൻ ജേതാവുമായ സ്വർഗ്ഗീയ രാംവിലാസ് പാസ്വാന്റെ ആറാം സ്മൃതിദിനം ലോക ജനശക്തി പാർട്ടി (രാംവിലാസ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കണ്ണൂർ ജവഹർലാൽ ലൈബ്രറി മിനി ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ബി.ജെ.പി അഖിലേന്ത്യാ കൗൺസിൽ അംഗം സി. രഘുനാഥ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൽ.ജെ.പി ജില്ലാ പ്രസിഡന്റ് പ്രഭാകരൻ മാങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ […]Read More
കണ്ണൂർ: ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി തൻ്റെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടരുതെന്ന അഭ്യർത്ഥനയോടെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു. ആവശ്യമായ എല്ലാ രേഖകളും സഹിതം ടിക്കറ്റ് ബാങ്ക് അധികൃതർ വഴി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റിൽ കൈമാറി. വിജയിയുടെ സ്വകാര്യത മാനിച്ചു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മാസം 26-ന് നറുക്കെടുത്ത TL 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സുരക്ഷാ […]Read More
BY : KANNUR PARABHAKARAN കണ്ണൂർ: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ബഹുസ്വരതയുടെ ഗാന്ധി’ സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി ‘പല ശബ്ദങ്ങൾ ഒരു സംവാദം’ എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. ജിതേഷ് കണ്ണപുരം സ്വാഗതവും ഷീജിത്ത് വയക്കര അധ്യക്ഷതയും വഹിച്ചു. തുടർന്ന് നടന്ന സംവാദ […]Read More
By :KANNUR PRABHAKARAN കണ്ണൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിന് സമീപം മദ്യവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇന്ദിര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധിജിയൻ ആശയങ്ങൾ മുൻനിർത്തി ലഹരിക്കെതിരെ പൊതുസമൂഹത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൽ.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രഭാകരൻ മാങ്ങാട് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖരും നേതാക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തുRead More
വട്ടപ്പാറ: വട്ടപ്പാറയിൽ എസി ഫിഷീറ്റ് കയറ്റി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കണ്ണൂർ സ്വദേശിയായ അഭിജിത്ത് ആണ് മരണപ്പെട്ടത്. കണ്ണൂരിൽ നിന്നും തൊടുപുഴയിലേക്ക് എസി ഫിഷീറ്റ് ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പ്രദേശവാസികളും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.Read More
കണ്ണൂർ: ചില വ്യക്തികളുടെ തെറ്റായ പ്രവർത്തനശൈലിയും നിലപാടുകളും പ്രസ്ഥാനത്തെ ഒന്നാകെ പ്രതികൂലമായി ബാധിക്കുകയാണെന്ന് തുറന്നടിച്ച് മുതിർന്ന സിപിഐഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ ഇ.പി. ജയരാജൻ. പാർട്ടിയുടെ പ്രവർത്തനം ജനങ്ങളിൽനിന്ന് വളരെയധികം അകന്നുപോയെന്നും സാമ്പത്തിക സഹായവും പണപ്പിരിവും ലക്ഷ്യമിട്ട് മാത്രം ജനങ്ങളെ സമീപിക്കുന്ന അവസ്ഥയിലേക്ക് പ്രസ്ഥാനം അധഃപതിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂരിൽ നടന്ന സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനകാലത്ത് ഉടലെടുക്കുന്ന തെറ്റായ പ്രവണതകളെ തിരിച്ചറിഞ്ഞ് പ്രവർത്തകർ ഓരോ […]Read More
BY: KANNUR PRABHAKARAN കണ്ണൂർ: ആലക്കോട് അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്ര സന്നിധിയിൽ ചേർന്നു. സെപ്റ്റംബർ 21-ന് ചേർന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് ഓഫീസർ മിനിട്സ് ബുക്കിൽ രേഖപ്പെടുത്തിയതനുസരിച്ച്, എം.ജി. ജയേഷിനെ പ്രസിഡന്റായും പ്രമോദ് കുമാറിനെ സെക്രട്ടറിയായും ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു. നേരത്തെ, യോഗത്തിന്റെ തുടക്കത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭൂരിപക്ഷ വിഭാഗവും ബി.ജെ.പി അനുകൂലികളും തമ്മിൽ തർക്കമുണ്ടായിരുന്നു. വോട്ടെടുപ്പ് വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടപ്പോൾ, […]Read More
