ഓണം ബംപർ ജേതാവ് അജ്ഞാതനായി തുടരും; 30 കോടിയുടെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു

 ഓണം ബംപർ ജേതാവ് അജ്ഞാതനായി തുടരും; 30 കോടിയുടെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു

കണ്ണൂർ: ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി തൻ്റെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടരുതെന്ന അഭ്യർത്ഥനയോടെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു. ആവശ്യമായ എല്ലാ രേഖകളും സഹിതം ടിക്കറ്റ് ബാങ്ക് അധികൃതർ വഴി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റിൽ കൈമാറി. വിജയിയുടെ സ്വകാര്യത മാനിച്ചു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 26-ന് നറുക്കെടുത്ത TL 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സുരക്ഷാ കാരണങ്ങളാലും ആൾക്കൂട്ട ശല്യം ഒഴിവാക്കാനുമാണ് ജേതാവ് മാധ്യമങ്ങൾക്കു മുന്നിൽ വരാൻ വിസമ്മതിച്ചതെന്നാണ് വിവരം. ടിക്കറ്റ് വിറ്റ കണ്ണൂരിലെ സബ് ഏജന്റായ സുജിത്തിനെ സമ്മാന ജേതാവ് ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

30 കോടി രൂപയുടെ ഒന്നാം സമ്മാനത്തിൽ 10 ശതമാനം ഏജൻ്റ് കമ്മീഷനും (3 കോടി രൂപ) ആദായനികുതിയും മറ്റ് സെസുകളും കിഴിച്ച് ബാക്കി 16.47 കോടി രൂപയാണ് ഭാഗ്യശാലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News