ലോക ജനശക്തി പാർട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ ജന്മദിനം കണ്ണൂരിൽ ആഘോഷിച്ചു
BY: PRABHAKARAN KANNUR
കണ്ണൂർ: ലോക ജനശക്തി പാർട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ ജന്മദിനം കണ്ണൂർ ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കണ്ണൂർ കാൽടെക്സ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടന്ന ആഘോഷ പരിപാടികളിൽ നിരവധി പ്രധാന പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.
നിശ്ചയിച്ച പ്രകാരം രാവിലെ കൃത്യം 10 മണിക്ക് തന്നെ പാർട്ടി പ്രവർത്തകർ ചടങ്ങിൽ എത്തിച്ചേർന്നു. ജില്ലാ പ്രസിഡന്റ് പ്രഭാകരൻ, ജില്ലാ സെക്രട്ടറി ചീഫ് അജയൻ, ജില്ലാ ട്രഷറർ രാജൻ ചന്ദ്രോത്ത്, സെക്രട്ടറി സത്യൻ കോറോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ജന്മദിനാഘോഷ പരിപാടികൾ ഏകോപിപ്പിച്ചത്.
ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനി, ഗീത, കൊട്ടിയോടി വിശ്വനാഥൻ, വടകര വിജയൻ, പവിത്രൻ, പീതാംബരം മാഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടർന്ന് പ്രവർത്തകരുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണവും നടന്നു.
