Tags :kannur news

News കണ്ണൂർ

കണ്ണൂർ തളപ്പ് ക്ഷേത്രത്തിൽ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസത്തെ അന്നദാനം

BY: KANNUR PRABHAKARAN കണ്ണൂർ: തളപ്പ് ക്ഷേത്രത്തിൽ അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ 51 ദിവസം നീണ്ടുനിൽക്കുന്ന അന്നദാനം സജീവമായി തുടരുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്ന നിരവധി ഭക്തർ അന്നദാനത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചാണ് മടങ്ങുന്നത്. മണ്ഡല–മകരവിളക്ക് തീർത്ഥാടന കാലത്തോടനുബന്ധിച്ചാണ് അയ്യപ്പ സേവാ സംഘം ഭക്തജനങ്ങൾക്കായി അന്നദാന സൗകര്യം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കും ഭക്തർക്കും അന്നദാനം വലിയ ആശ്വാസവും സൗകര്യവുമാകുന്നുണ്ട്. വരും ദിവസങ്ങളിലും അന്നദാനം തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.Read More

KERALAM News എറണാകുളം

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും ശ്യാംജിത്തും കുറ്റവിമുക്തർ; 13

BY: HABEEB IDAPALLI കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ഇന്ന് വൈകിട്ട് മൂന്നിന് എറണാകുളം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ 13 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തി. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടിരുന്ന സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പേരെ ജഡ്ജി പി. ശബരിനാഥ് […]Read More

News കണ്ണൂർ

ലോക ജനശക്തി പാർട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ ജന്മദിനം കണ്ണൂരിൽ

BY: PRABHAKARAN KANNUR കണ്ണൂർ: ലോക ജനശക്തി പാർട്ടി അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ ജന്മദിനം കണ്ണൂർ ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കണ്ണൂർ കാൽടെക്സ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടന്ന ആഘോഷ പരിപാടികളിൽ നിരവധി പ്രധാന പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. നിശ്ചയിച്ച പ്രകാരം രാവിലെ കൃത്യം 10 മണിക്ക് തന്നെ പാർട്ടി പ്രവർത്തകർ ചടങ്ങിൽ എത്തിച്ചേർന്നു. ജില്ലാ പ്രസിഡന്റ് പ്രഭാകരൻ, ജില്ലാ സെക്രട്ടറി ചീഫ് അജയൻ, ജില്ലാ ട്രഷറർ രാജൻ ചന്ദ്രോത്ത്, സെക്രട്ടറി […]Read More

News കണ്ണൂർ

നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് തൊട്ടുമുൻപ് നിലംപൊത്തിയ പാലം: ഏഴാം വർഷത്തിലും കനിവില്ലാതെ അധികൃതർ;

BY: PRABHAKARAN KANNUR കണ്ണൂർ: നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം കണ്ണെത്താദൂരത്തേക്ക് മാഞ്ഞുപോയതിന്റെ കടുത്ത രോഷത്തിലാണ് ഉളിക്കൽ നിവാസികൾ. ഉദ്ഘാടനത്തിന് തൊട്ടുമുൻപ് തകർന്നുവീണ പാലം പുനർനിർമ്മിക്കാതെ അധികൃതർ തിരിഞ്ഞുനോക്കാതായതോടെ ജനങ്ങളുടെ യാത്രാദുരിതം ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്. ഉളിക്കൽ പഞ്ചായത്തിലെ നുച്യാട്–കോടാപറമ്പ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായി കിടക്കുന്നത്. ഇരുപ്രദേശങ്ങളിലെയും ജനങ്ങൾ നടത്തിയ നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ, എ.കെ. ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പാലം […]Read More

കണ്ണൂർ

ലോക ജനശക്തി പാർട്ടി (രാംവിലാസ്) കണ്ണൂരിൽ രാംവിലാസ് പാസ്വാന്റെ ആറാം സ്മൃതിദിനം ആചരിച്ചു

BY: KANNUR PRABHAKARAN കണ്ണൂർ: മുൻ കേന്ദ്രമന്ത്രിയും പത്മഭൂഷൻ ജേതാവുമായ സ്വർഗ്ഗീയ രാംവിലാസ് പാസ്വാന്റെ ആറാം സ്മൃതിദിനം ലോക ജനശക്തി പാർട്ടി (രാംവിലാസ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കണ്ണൂർ ജവഹർലാൽ ലൈബ്രറി മിനി ഹാളിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ബി.ജെ.പി അഖിലേന്ത്യാ കൗൺസിൽ അംഗം സി. രഘുനാഥ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. എൽ.ജെ.പി ജില്ലാ പ്രസിഡന്റ് പ്രഭാകരൻ മാങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജൻ […]Read More

News കണ്ണൂർ

ഓണം ബംപർ ജേതാവ് അജ്ഞാതനായി തുടരും; 30 കോടിയുടെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ

കണ്ണൂർ: ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി തൻ്റെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടരുതെന്ന അഭ്യർത്ഥനയോടെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു. ആവശ്യമായ എല്ലാ രേഖകളും സഹിതം ടിക്കറ്റ് ബാങ്ക് അധികൃതർ വഴി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റിൽ കൈമാറി. വിജയിയുടെ സ്വകാര്യത മാനിച്ചു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മാസം 26-ന് നറുക്കെടുത്ത TL 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സുരക്ഷാ […]Read More

News കണ്ണൂർ

“ജനങ്ങളിൽനിന്ന് പാർട്ടി അകന്നു, പണപ്പിരിവിന് മാത്രം പോകുന്ന പ്രസ്ഥാനമാകരുത്”: അണികൾക്ക് മുന്നിൽ എൽഡിഎഫ്

കണ്ണൂർ: ചില വ്യക്തികളുടെ തെറ്റായ പ്രവർത്തനശൈലിയും നിലപാടുകളും പ്രസ്ഥാനത്തെ ഒന്നാകെ പ്രതികൂലമായി ബാധിക്കുകയാണെന്ന് തുറന്നടിച്ച് മുതിർന്ന സിപിഐഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ ഇ.പി. ജയരാജൻ. പാർട്ടിയുടെ പ്രവർത്തനം ജനങ്ങളിൽനിന്ന് വളരെയധികം അകന്നുപോയെന്നും സാമ്പത്തിക സഹായവും പണപ്പിരിവും ലക്ഷ്യമിട്ട് മാത്രം ജനങ്ങളെ സമീപിക്കുന്ന അവസ്ഥയിലേക്ക് പ്രസ്ഥാനം അധഃപതിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂരിൽ നടന്ന സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനകാലത്ത് ഉടലെടുക്കുന്ന തെറ്റായ പ്രവണതകളെ തിരിച്ചറിഞ്ഞ് പ്രവർത്തകർ ഓരോ […]Read More

News കണ്ണൂർ

കണ്ണൂരിൽ ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ; റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും

BY:കണ്ണൂർ പ്രഭാകരൻ കണ്ണൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കണ്ണൂർ പട്ടണത്തിൽ കണ്ണൂർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു. ഇന്ന് വൈകിട്ട് കണ്ണൂർ പട്ടണത്തിൽ നടന്ന പരിപാടിയിൽ പ്രദേശത്തെ നിരവധി കുടുംബങ്ങളും യുവാക്കളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. നാട്ടിൽ ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യം അതീവ ആശങ്കാജനകമാണെന്നും, ഇതിനെതിരെ പോലീസും എക്സൈസ് […]Read More

News കണ്ണൂർ

ഇരിട്ടിയിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് ക്രൂരത: അധ്യാപികയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ; പ്രതിഷേധം രൂക്ഷം

BY: LILLY KANNUR കണ്ണൂർ: ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് പരാതി. സ്‌കൂളിലെ അധ്യാപികയായ സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്ന അസുഖമുള്ളതിനാൽ കുട്ടി സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടായിരുന്നു. ഈ വിവരങ്ങൾ സ്കൂൾ അധികൃതർക്ക് നേരത്തെ തന്നെ വ്യക്തമായി അറിയാവുന്നതുമായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുട്ടി ക്ലാസ് മുറിയിൽ അസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞുവീണത്. സഹപാഠികൾ വിവരമറിയിച്ചപ്പോൾ ‘വയ്യാത്ത […]Read More

കണ്ണൂർ

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ റാമിനെ 5 ദിവസത്തേക്ക്

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ റാമിനെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മുൻപ് സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കോടതി മോചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനെ […]Read More

Travancore Noble News