ആലക്കോട് അരങ്ങം ശ്രീ മഹാദേവ ക്ഷേത്ര തിരുവുത്സവ കമ്മിറ്റി നിലവിൽ വന്നു; എം.ജി. ജയേഷ് പ്രസിഡന്റ്

 ആലക്കോട് അരങ്ങം ശ്രീ മഹാദേവ ക്ഷേത്ര തിരുവുത്സവ കമ്മിറ്റി നിലവിൽ വന്നു; എം.ജി. ജയേഷ് പ്രസിഡന്റ്

BY: KANNUR PRABHAKARAN

കണ്ണൂർ:

ആലക്കോട് അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ക്ഷേത്ര സന്നിധിയിൽ ചേർന്നു.

സെപ്റ്റംബർ 21-ന് ചേർന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് ഓഫീസർ മിനിട്സ് ബുക്കിൽ രേഖപ്പെടുത്തിയതനുസരിച്ച്, എം.ജി. ജയേഷിനെ പ്രസിഡന്റായും പ്രമോദ് കുമാറിനെ സെക്രട്ടറിയായും ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു.

നേരത്തെ, യോഗത്തിന്റെ തുടക്കത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭൂരിപക്ഷ വിഭാഗവും ബി.ജെ.പി അനുകൂലികളും തമ്മിൽ തർക്കമുണ്ടായിരുന്നു. വോട്ടെടുപ്പ് വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടപ്പോൾ, അത് മുൻകൂട്ടി അറിയിക്കണമായിരുന്നു എന്നായിരുന്നു മറുഭാഗത്തിന്റെ നിലപാട്. ഇതിനിടെ ചിലർ അധ്യക്ഷ വേദിയിലേക്ക് ഇരച്ചെത്തി മിനിട്സ് ബുക്ക് കൈക്കലാക്കാൻ ശ്രമിച്ചതോടെ ബഹളവും രൂക്ഷമായി.

തുടർന്ന് യോഗം നിർത്തിവെച്ച് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം യോഗം മാറ്റിവെച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചെങ്കിലും, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഭൂരിപക്ഷ പിന്തുണയുള്ള എം.ജി. ജയേഷിനെ പ്രസിഡന്റായി അംഗീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

സംഘർഷാവസ്ഥയെ തുടർന്ന് ആലക്കോട് എസ്.എച്ച്.ഒ സി.പി. ജിജേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തുടർന്ന് പോലീസും ക്ഷേത്ര അധികൃതരും യോഗത്തിൽ പങ്കെടുത്തവരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമായത്.

വരും ദിവസങ്ങളിൽ തിരുവുത്സവത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് എം.ജി. ജയേഷ് അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News